ഹോട്ടലില്‍ കയറി തൊഴിലാളിയെ മര്‍ദിച്ചു
1571952
Tuesday, July 1, 2025 7:36 AM IST
കൂടരഞ്ഞി: ലഹരിക്ക് അടിമയായ നേപ്പാള്‍ സ്വദേശിയായ യുവാവ് കൂടെ ജോലി ചെയ്തിരുന്ന വെസ്റ്റ് ബംഗാള്‍ സ്വദേശിയായ ജീവനക്കാരനെ ഹോട്ടലില്‍ കയറി മര്‍ദിച്ചു.
ലഹരി ഉപയോഗം കാരണം ഹോട്ടല്‍ ജോലിയില്‍ നിന്നും പുറത്താക്കിയ വൈരാഗ്യത്തെ തുടര്‍ന്ന് കമല്‍ എന്ന യുവാവാണ് ഹോട്ടലില്‍ കയറി സന്ദീപിനെ ആക്രമിച്ചത്. കൂടരഞ്ഞിയിലെ വിജയ് ഹോട്ടലില്‍ ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം.
നാലു ദിവസം മാത്രമാണ് നേപ്പാള്‍ സ്വദേശിയായ കമല്‍ ഹോട്ടലില്‍ ജോലിക്ക് നിന്നത്. യുവാവ് ലഹരിക്കടിമയാണെന്നു മനസിലാക്കിയ ഉടമ ഇയാളെ പറഞ്ഞു വിടുകയായിരുന്നു. തുടര്‍ന്ന് രാത്രിയില്‍ ഹോട്ടലില്‍ എത്തിയ യുവാവ് അവിടെ ജോലി ചെയ്തിരുന്ന സന്ദീപിനെ പുറത്തേക്ക് വിളിച്ച് മര്‍ദ്ദിച്ചു. കൈയ്ക്കും മുഖത്തും പരിക്കേറ്റ സന്ദീപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോട്ടല്‍ അധികൃതര്‍ തിരുവമ്പാടി പോലീസ് സ്റ്റേഷനില്‍ പരാതിയും മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങളും നല്കി. പ്രതിക്ക് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.