തിരുവമ്പാടിയിൽ കത്തോലിക്ക കോൺഗ്രസ് പ്രതിഷേധിച്ചു
1571608
Monday, June 30, 2025 5:04 AM IST
തിരുവമ്പാടി : നൈജീരിയയിലും മധ്യേഷ്യയിലുമായി നടക്കുന്ന ക്രൈസ്തവ വംശഹത്യയിലും, അതിക്രൂരമായ പീഡനങ്ങളിലും, അതിക്രമങ്ങളിലും കത്തോലിക്കാ കോൺഗ്രസ് തിരുവമ്പാടി യൂണിറ്റ് ശക്തമായി പ്രതിഷേധിച്ചു.
തിരുവമ്പാടി ടൗണിൽ നടന്ന പ്രതിഷേധ റാലിയിലും സമ്മേളനത്തിലും ഇടവക ജനങ്ങൾ സംയുക്തമായി പങ്കെടുത്തു. തിരുവമ്പാടി ഫൊറോന അസിസ്റ്റന്റ് വികാരി ഫാ. ജേക്കബ് തിട്ടയിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.
കത്തോലിക്ക കോൺഗ്രസ് ഭാരവാഹികളായ സണ്ണി പുതുപ്പറമ്പിൽ, തോമസ് പുത്തൻപുരക്കൽ, പ്രിൻസ് തിനംപറമ്പിൽ, ടോമി ചക്കിട്ടമുറിയിൽ, ബെന്നി കിഴക്കേ പറമ്പിൽ, ജോസ് റാണിക്കാട്ട്, ജോയി കുരിശിങ്കൽ, മാർഗരറ്റ് തേവടിയിൽ, ലൈസമ്മ മാടപ്പാട്ട്, ഡയാന നെല്ലിക്കതെരുവിൽ എന്നിവർ പ്രസംഗിച്ചു.