യൂത്ത് ലീഗ് നന്തി മേൽപ്പാലം ഉപരോധിച്ചു
1571605
Monday, June 30, 2025 5:04 AM IST
കൊയിലാണ്ടി: ദേശീയപാതയുടെ തകർച്ചയിൽ സർക്കാറിന്റെ നിസംഗതയിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് നന്തി മേൽപ്പാലം ഉപരോധിച്ചു.
യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി കെ.കെ. റിയാസ് ഉദ്ഘാടനം ചെയ്തു. പി.കെ. മുഹമ്മദാലി, ഒ.കെ. കാസിം, റഫീഖ് ഇയ്യക്കണ്ടി, റനീൻ അഷറഫ്, ഫിനാൻ, നിഷാദ് എന്നിവർ നേതൃത്വം നൽകി. ഉപരോധത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസമുണ്ടായി.
കൊയിലാണ്ടി പോലീസിന്റെ നേതൃത്വത്തിൽ പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു.