കായികതാരങ്ങളെ ആദരിച്ചു
1571948
Tuesday, July 1, 2025 7:35 AM IST
കോഴിക്കോട്: ഉസ്ബെക്കിസ്ഥാനിലെ താഷ്കന്റില്‍ നടന്ന കാന്വാ നേഷന്‍സ് ലീഗ് വോളിബോള്‍ ടൂര്‍ണമെന്റില്‍ സില്‍വര്‍ മെഡല്‍ നേടിയ ഇന്ത്യന്‍ ടീമിലെ അംഗങ്ങളായിരുന്ന ദേവഗിരി സെന്റ് ജോസഫ്സ് (ഓട്ടോണമസ്) കോളജിലെ കെ.ആനന്ദ് , ഇ.ജെ. ജോണ്‍ ജോസഫ് , ചൈനയിലെ ഹോംങ്കോങില്‍ നടന്ന ഏഷ്യ കോര്ഫ്ബോളില് ഇന്ത്യന്‍ ടീമിലെ അംഗമായിരുന്ന ജിയാ സെബാസ്റ്റ്യന്‍ എന്നിവരെയും വോളിബോള്‍ കോച്ച് ലിജോ.ഇ.ജോണിനെയും ദേവഗിരി കോളജില്‍ ആദരിച്ചു.
പ്രിന്‍സിപ്പല്‍ ഫാ.ഡോ. ബിജു ജോസഫ് ഉപഹാരങ്ങള്‍ കൈമാറി.ഒന്നാം വര്‍ഷ ഡിഗ്രി പ്രവേശനം ലഭിച്ച 1300 കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായി കോളജില്‍ സംഘടിപ്പിച്ച ഓറിയന്റേഷന്‍ ചടങ്ങില്‍ വച്ചാണ് കായികതാരങ്ങളെ ആദരിച്ചത്.മാനേജര്‍ ഫാ.ബിജു.കെ.ഐസക്, വൈസ് പ്രിന്‍സിപ്പല്‍ ഫാ.ഡോ.സുനില്‍ ജോസ്, ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗം മേധാവി ഫാ.ബോണി അഗസ്റ്റ്യന്‍, സ്റ്റാഫ് സെക്രട്ടറി ഷിന്റോ.പി.മാത്യു എന്നിവരും സന്നിഹിതരായിരുന്നു.