മാനാഞ്ചിറ സ്ക്വയറിലെ വെള്ളക്കെട്ട്പരിഹരിക്കാനുള്ള നടപടി തുടങ്ങി
1572177
Wednesday, July 2, 2025 5:14 AM IST
ഓവുചാലിന്റെ ആഴം കൂട്ടും
കോഴിക്കോട്: നഗരത്തിലെ പ്രധാന േകന്ദ്രമായ മാനാഞ്ചിറ സ്ക്വയറിലെ വെള്ളക്കെട്ടിനു പരിഹാരമാകുന്നു.പ്രശ്നം പരിഹരിക്കുന്നതിനു നടപടി തുടങ്ങി. മാനാഞ്ചിറ സെന്‍ട്രല്‍ ലൈബ്രറിക്ക് മുന്നിലും എസ്കെ പ്രതിമയ്ക്കു സമീപവുമാണ് ദുരിതം വിതച്ച് വെള്ളക്കെട്ട് ഉള്ളത്.
നിരവധി യാത്രികര്‍ക്ക് അപകടം ഉണ്ടായതിന് ശേഷമണ് അറ്റകുറ്റപ്പണി ആരംഭിച്ചത്. കോര്പറേഷന് 50 ലക്ഷം വ കയിരുത്തിയാണ് റോഡ് ഉയര്‍ത്തിയും ഓവുചാല്‍ ആഴം കൂട്ടിയും വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നത്.
സ്ലാബിന് മുകളില്‍ ടൈല്‍ പാകിയ ഓവുചാലില്‍ ചളിയും മാ ലിന്യങ്ങളും അടിഞ്ഞുകൂടി ഒഴുക്ക് നഷ്ടപ്പെട്ടതും ഓവുചാലിനെ ക്കാള്‍ താഴ്ന്നുള്ള റോഡിന്റെ കിടപ്പുമാണ് വെള്ളക്കെട്ടിന് കാരണ മായത്.ഇതിനു പരിഹാരമായാണ് സ്റ്റാബുകള്‍ നീക്കി ഓവുചാലിന്റെ ആഴം കൂട്ടുന്നത്. ഇതിനുശേഷം ഓവുചാലിന്റെ നിരപ്പിന് സമാനമാ യി റോഡ് ഉയര്‍ത്തി ഇന്റര്‍ലോക്ക് പാകും.
മൊയ്തീന് പള്ളിമുതല്‍ സ്പോട്സ് കൗണ്‍സല്‍ ഓഫീസിന്റെ ഭാഗംവരെയാണ് അറ്റകുറ്റപ്പണികള്‍ നടത്തുക. നിലവില്‍ ഓവുചാലിലെ വെള്ളം ഒരുഭാഗം കമീഷണര്‍ ഓഫിസിന് സമീപത്തുകൂടെ പാളയം ഭാഗത്തേക്കും ഒരു ഭാഗം മാനാഞ്ചിറ ഗ്രൗണ്ടിന് നടുവിലൂടെ ബിഇഎം സ്കൂള്‍ ഭാഗത്തുകൂടെ ബീച്ചിലേക്കുമാണ് ഒഴുകുന്നത്.
നവീകരണത്തിന് മൂന്നാഴ്ചയോളം വേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. റോഡ് പണി ആരംഭിച്ചാല്‍ കണ്ണൂര്‍ റോഡിലേക്കുള്ള ഗതാഗതം നി യന്ത്രിക്കും. റോഡ് ഉയര്‍ത്തുന്നതിനാണ് തുക വകയിരുത്തിയ തെങ്കിലും ഓവുചാലിന്റെ അറ്റ കുറ്റപ്പണികള്ക്കുള്ള തുകയും വ കയിരുത്തുമെന്ന് കോര്പറേഷന് കൗണ്‍സിലര്‍ എസ്.കെ. അബൂബക്കര്‍ പറഞ്ഞു.