മേപ്പയൂരിൽ വിറകുപുരയ്ക്ക് തീ പിടിച്ചു
1572184
Wednesday, July 2, 2025 5:14 AM IST
പേരാമ്പ്ര: വീടിനോടനുബന്ധിച്ചുള്ള വിറകുപുരയ്ക്ക് തീ പിടിച്ചു. മേപ്പയ്യൂർ പഞ്ചായത്ത് വാർഡ് പത്തിൽ ചാവട്ടു പള്ളി താഴെ എം.കെ. ഹൗസിൽ അബ്ദുറഹിമാന്റെ വീടിനോടനുബന്ധിച്ചുള്ള വിറകുപുരയ്ക്കാണ് തീ പിടിച്ചത്.
അടുപ്പിൽ നിന്ന് പടർന്നാണ് തീ പിടിച്ചത്. കെട്ടിടത്തിന്റെ മേൽ കൂരയും അതിനകത്തുണ്ടായിരുന്ന വിറകും ഭാഗികമായി കത്തി നശിച്ചു. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം.
പേരാമ്പ്ര അഗ്നി രക്ഷാനിലയത്തിലെ അസി. സ്റ്റേഷൻ ഓഫീസർ പ്രദീപന്റെ നേതൃത്വത്തിലുള്ള രണ്ടു യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചു. ഫയർഫോഴ്സ് അംഗങ്ങളായ ബൈജു, നിഗേഷ്കുമാർ, ശ്രീകാന്ത്, ധീര ജ്ലാൽ, സനൽ രാജ്, ബബീഷ്, ജിനേഷ്, ഹൃദിൻ, രജീഷ്, ആരാധ്കുമാർ, രാജീവൻ, മുരളീധരൻ എന്നിവരും രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി.