സ്കൂട്ടർ മോഷ്ടാവ് പിടിയിൽ
1572168
Wednesday, July 2, 2025 4:51 AM IST
കോഴിക്കോട്: കുന്നമംഗലത്ത്നിന്നും സ്കൂട്ടർ മോഷ്ടിച്ച ആന്ധ്രാപ്രദേശ് സ്വദേശി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ. കല്ലുരു ഒബ്ലേസു (40 ) വിനെയാണ് കുന്നമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. 30ന് രാത്രി കുന്നമംഗലം സംഗമം ഹോട്ടലിന് മുൻവശം ചാവിയോടെ നിർത്തിയിട്ടിരുന്ന വെള്ളന്നൂർ സ്വദേശിയായ അരുണിന്റെ പേരിലുള്ള സ്കൂട്ടർ പ്രതി മോഷ്ടിച്ചു കൊണ്ടു പോകുകയായിരുന്നു.
തുടർന്ന് കുന്നമംഗലം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ പിടികൂടുയുമായിരുന്നു. പ്രതിയെ അടിവാരത്ത് വച്ച് മോഷ്ടിച്ച സ്കൂട്ടറുമായി കസ്റ്റഡിയിൽ എടുത്തു. പ്രതി കുന്നമംഗലം ഐഐഎമ്മിൽ കാന്റീൻ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു.