സ്കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച് കടന്നുകളഞ്ഞ ബൈക്ക് പിടികൂടി
1572169
Wednesday, July 2, 2025 4:51 AM IST
കോഴിക്കോട്: ബാലുശേരി കോക്കല്ലൂർ - മുത്തപ്പൻ തോടില്‍ സ്കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച് കടന്നുകളഞ്ഞ ബൈക്ക് യാത്രക്കാരനായ ഒമ്പതുവയസുകാരനായ വിദ്യാര്‍ഥി പിടിയില്‍. വിദ്യാര്‍ഥിക്കെതിരേ തുടര്‍ നടപടി സ്വീകരിക്കുമെന്ന് ബാലുശേരി പോലീസ് അറിയിച്ചു.
വിദ്യാര്‍ഥിയുടെ പിതാവിന്റെ പേരിലാണ് ബൈക്ക്. ഇദ്ദേഹത്തെിനെതിരേയും കേസ് എടുക്കും. അപകടം വരുത്തിയ ഗ്ലാമർ ബൈക്ക് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഈ മാസം 17-ന് വൈകുന്നേരമാണ് അപകടമുണ്ടായത്. വിദ്യാര്‍ഥിക്കൊപ്പം സഹപാഠിയും ബൈക്കില്‍ സഞ്ചരിച്ചിരുന്നു. തെറ്റായ സൈഡിലൂടെ എത്തിയ ഇവരുടെ ബൈക്ക് തൊട്ടെതിരേ വരികയായിരുന്ന സ്കൂട്ടറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
നിയന്ത്രണംവിട്ട ബൈക്ക് തൊട്ടുമുന്നിലുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റിലിടിക്കാതെ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.അപകടം വരുത്തിയശേഷം അവിടെ നില്‍ക്കാതെ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. അപകടസമയത്ത് ശക്തമായ മഴയുണ്ടായിരുന്നു.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിേശാധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബൈക്കും അത് ഓടിച്ചയാളെയും മനസിലായത്. പിതാവ് അറിയാതെയാണ് കുട്ടി ബൈക്ക് ഉപയോഗിച്ചതെന്നാണ് പോലീസ് നല്കുന്ന സൂചന.