പേ​രാ​മ്പ്ര: കു​റ്റ്യാ​ടി- പേ​രാ​മ്പ്ര സം​സ്ഥാ​ന​പാ​ത​യി​ല്‍ പ​ത്ര വി​ത​ര​ണ​ക്കാ​ര​നെ ഇ​ടി​ച്ച് തെ​റി​പ്പി​ച്ച് വാ​ഹ​നം നി​ര്‍​ത്താ​തെ പോ​യി. പാ​റ​ക്ക​ട​വ് സ്വ​ദേ​ശി​യാ​യ ത​യ്യി​ല്‍ കു​ഞ്ഞി​കൃ​ഷ്ണ​നെ (65) യാ​ണ് ഇ​ടി​ച്ച് തെ​റി​പ്പി​ച്ചു വാ​ഹ​നം നി​ര്‍​ത്താ​തെ പോ​യ​ത്.

പാ​ലേ​രി പാ​റ​ക്ക​ട​വ് അ​രി​യ​ന്താ​രി ക്ഷേ​ത്ര ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​ത്താണ് സം​ഭ​വം. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ അ​ഞ്ചി​ന് പ​ത്ര വി​ത​ര​ണ​ത്തി​നാ​യി പോ​വു​ന്ന​തി​നി​ട​യി​ലാ​ണ് വാ​ഹ​നം ഇ​ടി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്രവേശി പ്പിച്ചു.