ഉന്നത വിജയികളെ ആദരിച്ചു
1572488
Thursday, July 3, 2025 4:58 AM IST
തിരുവമ്പാടി: ഓയിസ്ക തിരുവമ്പാടി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പുന്നക്കൽ ഒളിക്കൽ ഉന്നതിയിലെ നാലു വിദ്യാർഥികളെയും അവരുടെ ട്യൂഷൻ ടീച്ചറെയും ആദരിച്ചു.
തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ പരിപാടി ഉദ്ഘാടനം ചെയ്തു. ഓയിസ്ക തിരുവമ്പാടി ചാപ്റ്റർ പ്രസിഡന്റ് റോബർട്ട് നെല്ലിക്ക തെരുവിൽ അധ്യക്ഷത വഹിച്ചു.
സണ്ണി തോമസ്, പഞ്ചായത്ത് മെമ്പർമാരായ ഷൈനി ബെന്നി, ലിസി സണ്ണി, ട്യൂഷന് വേണ്ട സാമ്പത്തിക സഹായം ചെയ്ത സൗപർണിക ക്ലബ് ഭാരവാഹി സജി, ഓയിസ്ക മെമ്പർ ലിബീഷ് പുരിയിടം എന്നിവർ പ്രസംഗിച്ചു.