ഐഐഎസ്ആര്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനം
1572483
Thursday, July 3, 2025 4:57 AM IST
കോഴിക്കോട്: സുഗന്ധവ്യഞ്ജന ഗവേഷണ മേഖലയില്‍ അമ്പതുവര്‍ഷം പൂര്‍ത്തീകരിച്ച് ഐസിഎആര്‍ ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം.ഒരുവര്‍ഷം നീണ്ട സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്ക് ഐഐഎസ്ആറിലെ മുന്‍ ജീവനക്കാരെ ആദരിച്ചുകൊണ്ടായിരുന്നു സമാപനം.കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബി. അശോക് മുഖ്യാതിഥയായിരുന്നു.
ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. സഞ്ജയ് കുമാര്‍ സിംഗ് അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. പി.രവീന്ദ്രന്, ഐസിഎആര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഡോ. സുധാകര്‍ പാണ്ഡെ എന്നിവര്‍ വിശിഷ്ടാതിഥികളായി.
പുതിയതായി സ്ഥാപിച്ച അഡ്വാന്‍സ്ഡ് ബയോകണ്ട്രോള് ലബോറട്ടറിയുടെ ഉദ്ഘാടനം, സുവര്‍ണ ജൂബിലി ഹാളിന്റെ ശിലാസ്ഥാപനം എന്നിവ ഡോ. അശോക് നിര്‍വഹിച്ചു.
ഐഐഎസ്ആര്‍ ഡയറക്ടര്‍ ഡോ. ആര് ദിനേശ്, ഡോ. ബാലചന്ദ്ര ഹെബ്ബാര്‍ , ഡോ. ജി. ബൈജു,ഡോ. ഹോമി ചേറിയാന്‍, ഡോ. മനോജ് പി. സാമുവല്‍, രാംകുമാര്‍ മേനോന് , ഡോ. വി.എ. പാര്‍ത്തസാരഥി, ഡോ. കെ. നിര്‍മല്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു.