കർഷക സഭയും ഞാറ്റുവേല ചന്തയും പച്ചക്കറിത്തൈ വിതരണവും
1572486
Thursday, July 3, 2025 4:57 AM IST
താമരശേരി: ഓമശേരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓമശ്ശേരിയിൽ കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. കാർഷിക വികസന സമിതി അംഗങ്ങളുൾപ്പടെ നൂറിലധികം കർഷകർ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നായി കർഷക സഭയിൽ പങ്കെടുത്തു.
കർഷക സഭാംഗങ്ങൾക്ക് ഞാറ്റു വേല ചന്തയുടെ ഭാഗമായി അഞ്ചിനം ഗുണമേന്മയുള്ള പച്ചക്കറിത്തൈകൾ സൗജന്യമായി വിതരണവും ചെയ്തു.
മുളക്,വഴുതന,തക്കാളി,വെണ്ട,പയർ തുടങ്ങിയവയുടെ തൈകളാണ് കർഷകർക്ക് നൽകിയത്.പഞ്ചായത്ത് പ്രസിഡന്റ് കെ.കരുണാകരൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു..