ഓൺലൈൻ തട്ടിപ്പ്: റിട്ട. അധ്യാപകന് നഷ്ടമായത് 7.14 ലക്ഷം
1572474
Thursday, July 3, 2025 4:43 AM IST
നാദാപുരം: ഇരട്ടിയിലധികം പണംലാഭം തരാമെന്ന് വിശ്വസിപ്പിച്ച് റിട്ട. അധ്യാപകന്റെ ഏഴ് ലക്ഷത്തിൽ പരം രൂപ തട്ടി എടുത്തതായി പരാതി വളയം പോലീസ് കേസെടുത്തു.
റിട്ട. അധ്യാപകൻ ചെക്യാട് വിപഞ്ചിക വീട്ടിൽ കെ. ശശിധരനാണ് പരാതിക്കാരൻ. 2025 ജനുവരി 24 മുതൽ ജൂൺ ആറ് വരെയുള്ള കാലയളവിൽ 714036 രൂപ എ.എസ്. സഞ്ജന എന്നയാൾ തട്ടിയെടുത്തതായാണ് പരാതി.
ടാറ്റ പ്രോപ്പർട്ടി ഹൗസിംഗ് സൈറ്റ് പ്രോജക്ട് എന്ന സൈറ്റിൽ ലാഭം തരാമെന്ന് വിശ്വസിപ്പിച്ച് പണം നിക്ഷേപിപ്പിച്ച് മുതലും ലാഭവും തരാതെ വഞ്ചിച്ചെന്ന് പരാതിയിൽ പറയുന്നു.