എട്ടിന് സ്വകാര്യ ബസുകള്‍ സര്‍വിസ് നിര്‍ത്തിവയ്ക്കുന്നു
1572472
Thursday, July 3, 2025 4:43 AM IST
കോഴിക്കോട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കോഴിക്കോട് ജില്ലയിലെ സ്വകാര്യ ബസുകള്‍ എട്ടിന് സര്‍വീസ് നിര്‍ത്തിവയ്ക്കും.സംസ്ഥാന വ്യാപക സമരത്തിന്റെ ഭാഗമാണ് പണിമുടക്ക്. ജൂലൈ 22 മുതല്‍ അനിശ്ചിത കാലത്തേക്കു സ്വകാര്യ ബസുകളുടെ സര്‍വീസ് നിര്‍ത്തിവയ്ക്കാനും ബസുടമ സംഘടനകളുടെ കൂട്ടാഴ്മയായ ബസുടമ സംയുക്ത സമിതി തീരുമാനിച്ചിട്ടുണ്ട്.
ദീര്‍ഘകാലമായി സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെയും ദീര്‍ഘ ദൂര ബസുകളുടെയും പെര്‍മിറ്റുകള്‍ അതേപടി യഥാസമയം പുതുക്കി നല്‍കുക, അര്‍ഹതപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മാത്രം കണ്സഷന് ലഭ്യമാക്കുക, വിദ്യാര്‍ഥികളുടെ യാത്ര നിരക്ക് കാലോ ചിതമായി വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സമരം വിജയിപ്പിക്കാന്‍ ബസുടമകളുടെ യോഗം തീരുമാനിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ.ബീരാന്‍കോയ, ചെയര്മാന് കെ.ടി.വാസുദേവന്‍, രാധാകൃഷ്ണന്, ഇ.റിനിഷ്, എം.എസ്.സാജു,സി കെ.അബ്ദുറഹിമാന്,എന്‍.വി.അബ്ദുല്‍ സത്താര്‍,എം. തുളസീദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.