പൂപ്പൊലി 2025 ഉദ്ഘാടനം ചെയ്തു
1572485
Thursday, July 3, 2025 4:57 AM IST
ആനക്കാംപൊയിൽ: ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂളിൽ പൂപ്പൊലി 2025 ചെണ്ടുമല്ലി കൃഷി സ്കൂൾ അങ്കണത്തിൽ മാനേജർ ഫാ. അഗസ്റ്റിൻ പാട്ടാനിയിൽ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് വി.ജെ. ഫ്രിജിൽ അധ്യക്ഷനായി. തിരുവമ്പാടി റോട്ടറി ക്ലബ്ബിന്റെ സഹായത്തോടെയാണ് ചെണ്ടുമല്ലി കൃഷി നടത്തുന്നത്. ചടങ്ങിൽ ഹെഡ്മാസ്റ്റർ റോയി ജോസ്, റോട്ടറി ക്ലബ് ഭാരവാഹികളായ ഡോ. ബെസ്റ്റി ജോസ്,
ഡോ. സന്തോഷ് സ്കറിയ, പി.ഹാരിസ് , എൽദോസ് ബേസിൽ, തങ്കച്ചൻ ചേന്നമ്പള്ളി അധ്യാപകരായ എബി ദേവസ്യ, ആലീസ് വി തോമസ്, എൻ.ജെ. ദീപ , ശിവനന്ദ ബിബിൻ, ഹവ്വ സൈനബ് എന്നിവർ പ്രസംഗിച്ചു.