ദീപിക നമ്മുടെ ഭാഷ പദ്ധതി
1572698
Friday, July 4, 2025 5:00 AM IST
കട്ടിപ്പാറ നസ്രത്ത് യുപി സ്കൂൾ
കട്ടിപ്പാറ: ദീപിക നമ്മുടെ ഭാഷ പദ്ധതിക്ക് കട്ടിപ്പാറ നസ്രത്ത് യുപി സ്കൂളിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ദീപിക ഫ്രണ്ട്സ് ക്ലബ് താമരശേരി ഫൊറോന പ്രസിഡന്റ് ജോസ് തുരുത്തിമറ്റം സ്കൂൾ ലീഡർ ഫെലിക്സിന് ദീപിക പത്രം നൽകി നിർവഹിച്ചു.
ദീപിക ഫ്രണ്ട്സ് ക്ലബ് കട്ടിപ്പാറ യൂണിറ്റാണ് പത്രം സ്പോൺസർ ചെയ്തിരിക്കുന്നത്. യോഗത്തിൽ സ്കൂൾ മാനേജർ ഫാ. മിൽട്ടൺ മുളങ്ങാശേരി, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ബ്ലെസി, ഡിഎഫ്സി സെക്രട്ടറി ജോസ് കൊച്ചോലിക്കൽ,
ജെയിംസ് വയ്പ്പു കാട്ടിൽ, ആപ്പി ചിറ്റ ക്കാട്ടുകുഴി, ദീപിക ഏരിയാ മാനേജർ ഷാജി ജോസ്, ദീപിക ഏജന്റ് കുഞ്ഞുമുഹമ്മദ് കട്ടിപ്പാറ, സ്റ്റാഫ് സെക്രട്ടറി കെ.ജി. ഷിബു എന്നിവർ പ്രസംഗിച്ചു.