കൂരാച്ചുണ്ട് ലൈബ്രറി പുസ്തക ചർച്ച നടത്തി
1572711
Friday, July 4, 2025 5:14 AM IST
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ജവഹർ മെമ്മോറിയൽ ലൈബ്രറിയിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി പുസ്തക ചർച്ച നടത്തി. അനിൽ പി.ഐ. ധർമ്മജൻ എഴുതിയ റാം കെയർ ഓഫ് ആനന്ദി എന്ന നോവലിനെ ആസ്പദമാക്കിയായിരുന്നു പുസ്തക ചർച്ച.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിൻസി തോമസ് ഉദ്ഘാടനം ചെയ്തു. ടോമി മഠത്തിനാൽ അധ്യക്ഷത വഹിച്ചു. ജോൺസൺ തേനംമാക്കൽ, ജോർജ് ചിരട്ടവയലിൽ, ജോസ് കാരക്കട എന്നിവർ പ്രസംഗിച്ചു. യുവ എഴുത്തുകാരനായ ഇ.ടി. നിധിൻ എഴുതിയ പുസ്തകങ്ങൾ ലൈബ്രറി ഭാരവാഹികൾക്ക് കൈമാറി.