ഹോട്ടലിൽ നിന്നു വീണ് യുവാവ് മരിച്ച സംഭവത്തിൽ സമഗ്രാന്വേഷണം വേണം: സിപിഎം
1572714
Friday, July 4, 2025 5:14 AM IST
ചക്കിട്ടപാറ: ജൂൺ 22 ന് നിലമ്പൂരിലെ സ്വകാര്യ ഹോട്ടലിൽ നാലാം നിലയിൽ നിന്നും വീണു യുവാവ് മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി യഥാർഥ വസ്തുതകൾ പുറത്തു കൊണ്ടു വരണമെന്നു സിപിഎം ചക്കിട്ടപാറ ലോക്കൽ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. ചക്കിട്ടപാറ പിള്ള പെരുവണ്ണ സ്വദേശി വലിയ വളപ്പിൽ അജയ്കുമാർ (22) ആണ് മരിച്ചത്.
ഹിമവൽ ഭദ്രാനന്ദ എന്ന തോക്കു സ്വാമിയുടെ റൂമിൽ നിന്നാണ് യുവാവ് അപകടത്തിൽ പെട്ടത്. മൈസൂരിൽ ബിരുദ വിദ്യാർഥിയായ അജയ്കുമാർ എങ്ങനെ നിലമ്പൂരിൽ എത്തിയെന്നും ലഹരി മാഫിയക്ക് ഈ മരണത്തിൽ എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്നും വ്യക്തമാവേണ്ടതുണ്ട്. സിപിഎം ചക്കിട്ടപാറ ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.ജി. ഭാസ്കരൻ അധ്യക്ഷത വഹിച്ചു.