നാ​ദാ​പു​രം: വാ​ണി​മേ​ലി​ലും ,കു​റു​വ​ന്തേ​രി​യി​ലും തെ​രു​വുനായയു​ടെ പ​രാ​ക്ര​മ​ത്തി​ല്‍ അ​ഞ്ചുപേ​ർ​ക്ക് ക​ടി​യേ​റ്റു. വാ​ണി​മേ​ലി​ൽ ര​ണ്ട​ര വ​യ​സു​കാ​ര​ൻ, ക്ര​സ​ന്‍റ് ഹൈ​സ്കൂ​ൾ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി ഉ​ൾ​പ്പെ​ടെ നാ​ല് പേ​രെ​യും കു​റു​വ​ന്തേ​രി​യി​ൽ ഒ​രാ​ളെ​യു​മാ​ണ് തെ​രു​വ് പ​ട്ടി ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.​ ഭൂ​മി​വാ​തു​ക്ക​ൽ മു​ളി​വ​യ​ൽ റോ​ഡി​ലാ​ണ് സം​ഭ​വം. രാ​വി​ല​യും ഉ​ച്ച​യ്ക്കും വ്യ​ത്യ​സ്ത സ​മ​യ​ങ്ങ​ളി​ലാ​ണ് പ​രാ​ക്ര​മം.

മാ​താ​വി​നൊ​പ്പം റോ​ഡി​ലെ​ത്തി​യപ്പോ​ഴാ​ണ് ര​ണ്ട​ര വ​യ​സു​കാ​ര​നെ നായ അ​ക്ര​മി​ച്ച​ത്. വ​യ​റി​നാ​ണ് ക​ടി​യേ​റ്റ​ത്. ഇ​തി​ന് പി​ന്നാ​ലെ വീ​ടി​ന്‍റെ മു​റ്റ​ത്ത് നി​ൽ​ക്കു​മ്പോ​ഴാ​ണ് 40 കാ​ര​നെ പി​ന്നി​ൽ നി​ന്നെ​ത്തി ക​ടി​ച്ച​ത്.

ഓ​ടി പോ​യ നായയെ നാ​ട്ടു​കാ​ർ ത​ല്ലി കൊ​ന്നു. ​ചെ​ക്യാ​ട് കു​റു​വ​ന്തേ​രി​യി​ൽ 65 കാ​ര​നെ​യാ​ണ് കു​റു​വ​ന്തേ​രി യു​പി സ്കൂ​ൾ പ​രി​സ​ര​ത്ത് റോ​ഡി​ൽ നായ ക​ടി​ച്ച​ത്.​ ര​ണ്ട് ദി​വ​സം മു​മ്പ് വാ​ണി​മേ​ലി​ൽ നായ പി​ന്നാ​ലെ ഓ​ടി പേ​ടി​ച്ചോ​ടി​യ കു​ട്ടി​യെ പി​ന്തു​ട​ർ​ന്ന് നായ ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചി​രു​ന്നു.