കോ​ഴി​ക്കോ​ട് : ദേ​ശീ​യ പ​ണി​മു​ട​ക്കി​ന് മു​ന്നോ​ടി​യാ​യി ഇ​ൻ​ഷ്വ​റ​ൻ​സ് ജീ​വ​ന​ക്കാ​രും ഏ​ജ​ന്‍റു​മാ​രും പെ​ൻ​ഷ​ന​ർ​മാ​രും ജി​ല്ല​യി​ലെ എ​ൽ​ഐ​സി ഓ​ഫീ​സു​ക​ൾ​ക്ക് മു​ന്നി​ൽ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി.

എ​ൽ​ഐ​സി എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ, എ​ൽ​ഐ​സി ഏ​ജ​ൻ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ, സെ​ക്യൂ​രി​റ്റി ആ​ൻ​ഡ് ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ, എ​ൽ​ഐ​സി പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​രു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പൊ​തു​യോ​ഗം സം​ഘ​ടി​പ്പി​ച്ച​ത്.

കോ​ഴി​ക്കോ​ട് മാ​നാ​ഞ്ചി​റ എ​ൽ​ഐ​സി. ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ് പ​രി​സ​ര​ത്ത് ന​ട​ന്ന പ്ര​ക​ട​ന​ത്തി​ന് ഐ.​കെ. ബി​ജു , ആ​ർ. അ​ർ​ജു​ൻ, ഗോ​വി​ന്ദ് മേ​നോ​ൻ, ടി.​സി. ബ​സ​ന്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.