വനമഹോത്സവം: പരിസ്ഥിതി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
1572715
Friday, July 4, 2025 5:14 AM IST
കോഴിക്കോട്: വനമഹോത്സവത്തിന്റെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്കായി പരിസ്ഥിതി ബോധവത്കരണ ക്ലാസും തൈനടീല്‍ പ്രവൃത്തിയും സംഘടിപ്പിച്ചു. എരഞ്ഞിപ്പാലം നായനാര്‍ ബാലികാസദനത്തില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഗവാസ് ഉദ്ഘാടനം ചെയ്തു. സാമൂഹ്യ വനവല്‍ക്കരണ വിഭാഗം ഉത്തരമേഖല കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആര്.കീര്‍ത്തി മുഖ്യാതിഥിയായി.
അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് എം.പി. ഇംതിയാസ് അധ്യക്ഷനായി.കാലിക്കട്ട് പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി. മുഹമ്മദ്, യുഎല്‍സിസിഎസ് ഫൗണ്ടേഷന് മാനേജര്‍ എ. അഭിലാഷ് ശങ്കര്‍, യുഎല്‍ കെയര്‍ പ്രോജക്ട് ഡെവലപ്മെന്റ് ഓഫീസര്‍ എം. മന്‍സൂര്‍, കേരള ബയോഡൈവേഴ്സിറ്റി ബോര്‍ഡ് അംഗം ഡോ. മഞ്ജു ധനീഷ്,
പ്രൊവിഡന്‍സ് കോളജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. സംഗീത ജി. കൈമള്‍, യുഎല്‍ കെയര്‍ നായനാര്‍ സദനം പ്രിന്‍സിപ്പല്‍ പി. തങ്കമണി എന്നിവർ പ്രസംഗിച്ചു. റിട്ട. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ടി. സുരേഷ് ബോധവത്കരണ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.