കായണ്ണയിൽ ഞാറ്റുവേല ചന്തക്ക് തുടക്കമായി
1573128
Saturday, July 5, 2025 5:14 AM IST
പേരാമ്പ്ര: കായണ്ണ പഞ്ചായത്ത് കൃഷി ഭവന്റെയും ചക്കിട്ടപ്പാറ കർഷക സേവന കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്ത കായണ്ണ സ്വപ്ന നഗരിയിൽ തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ടി. ഷീബ അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്തംഗം പി.സി. ബഷീർ, പി.സി. കരുണാകരൻ, ഗംഗാധരൻ നായർ, രാജഗോപാലൻ കവിൽശേരി, കൃഷി ഉദ്യോഗസ്ഥരായ അജിത്ത് കുമാർ, സജിത എന്നിവർ പ്രസംഗിച്ചു.