മു​ക്കം: സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന 11-ാമ​ത് മ​ല​ബാ​ർ റി​വ​ർ ഫെ​സ്റ്റി​വ​ൽ 24 മു​ത​ൽ 27 വ​രെ ഇ​രു​വ​ഞ്ഞി​പ്പു​ഴ​യി​ലും ചാ​ലി​പ്പു​ഴ​യി​ലു​മാ​യി ന​ട​ക്കും. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് കേ​ര​ള അ​ഡ്വ​ഞ്ച​ർ ടൂ​റി​സം പ്രൊ​മോ​ഷ​ൻ സൊ​സൈ​റ്റി, ജി​ല്ലാ ടൂ​റി​സം പ്രൊ​മോ​ഷ​ൻ കൗ​ൺ​സി​ൽ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഇ​ന്ത്യ​ൻ ക​യാ​ക്കിം​ഗ് ആ​ൻ​ഡ് ക​നോ​യിം​ഗ് അ​സോ​സി​യേ​ഷ​നാ​ണ് പ​രി​പാ​ടി​യു​ടെ സാ​ങ്കേ​തി​ക നി​യ​ന്ത്ര​ണം നി​ർ​വ​ഹി​ക്കു​ക. രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും, മ​റ്റു 17 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള കാ​യാ​ക്ക​ർ​മാ​ർ ഫെ​സ്റ്റി​വ​ലി​ൽ പ​ങ്കാ​ളി​ക​ളാ​കു​മെ​ന്ന് സം​ഘാ​ട​ക​ർ മു​ക്ക​ത്ത് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

റി​വ​ർ ഫെ​സ്റ്റി​വ​ൽ പ്ര​ച​രാ​ണ​ർ​ഥം നാ​ളെ മു​ത​ൽ 20 വ​രെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി വ്യ​ത്യ​സ്ത മ​ത്സ​ര​ങ്ങ​ളും, പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കും.​നാ​ളെ തി​രു​വ​മ്പാ​ടി​യി​ൽ ചൂ​ണ്ട​യി​ട​ൽ മ​ത്സ​രം ന​ട​ക്കും.

എ​ട്ടി​ന് കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ തു​ഷാ​ര​ഗി​രി​യി​ൽ മ​ഴ​ന​ട​ത്ത​വും, 11 നു ​കോ​ട​ഞ്ചേ​രി ചെ​മ്പു​ക​ട​വി​ൽ മ​ഡ് ഫു​ട്ബോ​ളും, 12 നു ​മു​ക്കം മ​ണാ​ശേ​രി​യി​ൽ ക​ബ​ഡി മ​ത്സ​ര​വും, തി​രു​വ​മ്പാ​ടി​യി​ൽ ഫാം ​ടൂ​റും, കോ​ട​ഞ്ചേ​രി തേ​വ​ർ​മ​ല​യി​ൽ മ​ൺ​സൂ​ൺ ഓ​ഫ് റോ​ഡ് സ​ഫാ​രി, ക​ക്കാ​ടം പൊ​യി​ലി​ൽ മ​ഴ ന​ട​ത്തം എ​ന്നി​വ​യും ന​ട​ക്കും.

13 നു ​തി​രു​വ​മ്പാ​ടി​യി​ൽ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്, 14 നു ​കോ​ട​ഞ്ചേ​രി വ​ട്ട​ച്ചി​റ​യി​ൽ മ​ഴ​യാ​ത്ര, 16നു ​കോ​ട​ഞ്ചേ​രി​യി​ൽ ബ്ര​ഷ് സ്‌​ട്രോ​ക്ക്‌ എ​ന്ന പേ​രി​ൽ ചി​ത്ര ര​ച​ന, 17 നു ​ല​ക്കി​ടി മു​ത​ൽ അ​ടി​വാ​രം വ​രെ മ​ഴ​യാ​ത്ര, പെ​രു​മ​ണ്ണ​യി​ൽ കാ​ള​പൂ​ട്ട്, 19 നു ​തു​ഷാ​ര​ഗി​രി അ​ഡ്വ​ഞ്ച​ർ പാ​ർ​ക്കി​ൽ ഓ​ഫ് റോ​ഡ് ഫ​ൺ ഡ്രൈ​വ്, കോ​ട​ഞ്ചേ​രി പു​ളി​ക്ക​യ​ത്തു ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ്, നെ​ല്ലി​പ്പൊ​യി​ലി​ൽ വ​ടം വ​ലി,

20 നു ​തി​രു​വ​മ്പാ​ടി മു​ത്ത​പ്പ​ൻ പു​ഴ​യി​ൽ മ​ൺ​സൂ​ൺ വാ​ക്ക്, പൂ​വാ​റം​തോ​ടി​ൽ ഓ​ഫ് റോ​ഡ് എ​ക്സ്പെ​ഡി​ഷ​ൻ, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, ക​ൽ​പ്പ​റ്റ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള സൈ​ക്ലിം​ഗ് എ​ന്നി​വ​യാ​ണ് സം​ഘ​ടി​പ്പി​ക്കു​ക​യെ​ന്നു സം​ഘാ​ട​ക​ർ വ്യ​ക്ത​മാ​ക്കി.

മു​ക്ക​ത്ത് ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ എം​എ​ൽ​എ ലി​ന്‍റോ ജോ​സ​ഫ്, കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​മ്പ​ക​ശേ​രി, തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ജോ​ൺ​സ​ൺ, പ്രീ ​ഇ​വ​ന്‍റ് ക​ൺ​വീ​ന​ർ ശ​ര​ത്ത് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.