കൂടരഞ്ഞിയിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു
1573126
Saturday, July 5, 2025 5:11 AM IST
കൂടരഞ്ഞി: കൂടരഞ്ഞിയിൽ ഞാറ്റുവേല ചന്തയും കർഷക സഭയും ആരംഭിച്ചു. കൃഷിഭവന്റെ ആഭിമുഖ്യത്തിലാണ് ചന്ത ആരംഭിച്ചത്. കർഷകർക്ക് നടീൽ വസ്ത്തുക്കൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാറ്റുവേല ചന്തകൾ സംഘടിപ്പിക്കുന്നത്.
കർഷക സഭയുടെയും ഞാറ്റുവേല ചന്തയുടെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.പി. ജമീല നിർവഹിച്ചു.
കൃഷി ഓഫീസർ കെ.എ ഷബീർ അഹമ്മദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എസ്. രവീന്ദ്രൻ, കാർഷിക വികസന സമിതി അംഗം ജിജി കട്ടക്കയം എന്നിവർ പ്രസംഗിച്ചു. സീനിയർ കൃഷി അസിസ്റ്റന്റ് ടി. അനൂബ്, രാമദാസൻ തുടങ്ങിയവർ പങ്കെടുത്തു.