കൂരാച്ചുണ്ട് ഇടവകയിൽ വൃക്ഷത്തൈ നടീൽ പദ്ധതിക്ക് തുടക്കം
1573129
Saturday, July 5, 2025 5:14 AM IST
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന ഇടവകയിൽ ദുക്റാന തിരുനാൾ സമാപനത്തോടനുബന്ധിച്ച് ഇടവകയുടെ പ്ലാറ്റിനം ജൂബിലിയുടെയും താമരശേരി രൂപതയുടെ റൂബി ജൂബിലി ആഘോഷത്തിന്റെയും ഭാഗമായി ഇടവകയിലെ മുഴുവൻ കുടുംബങ്ങൾക്കും ജൂബിലി വൃക്ഷത്തൈ നടുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.
വികാരി ജനറാൾ മോൺ. ഏബ്രഹാം വയലിൽ ട്രസ്റ്റി അറയ്ക്കൽ ജോസിന് വൃക്ഷത്തൈ നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. ഇടവക വികാരി ഫാ. വിൻസെന്റ് കണ്ടത്തിൽ, അസിസ്റ്റന്റ് വികാരി ഫാ. മൈക്കിൾ നീലംപറമ്പിൽ, ട്രസ്റ്റിമാരായ ജോയി വേങ്ങത്താനം, ജിജി കോനുക്കുന്നേൽ, സജി കൊഴുവനാൽ തുടങ്ങിയവർ നേതൃത്വം നൽകി.