കാറ്ററേഴ്സ് അസോസിയേഷന് സമരത്തിലേക്ക്
1573122
Saturday, July 5, 2025 5:11 AM IST
കോഴിക്കോട്: നിത്യോപയോഗ സാധനങ്ങളുെട വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് എട്ടിന് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തുമെന്ന് ആള് കേരള കാറ്ററേഴ്സ് അസോസിയേഷന് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നിത്യോപയോഗ സാധനങ്ങള്‍ക്ക് അനുദിനം വില കുതിച്ചുകയറുകയാണ്. അരിക്കും വെളിച്ചെണ്ണയ്ക്കുമെല്ലാം വില വന്‍തോതിലാണ് വര്‍ധിച്ചിട്ടുള്ളത്. ഭക്ഷണ നിര്‍മാണ വിതരണ മേഖലയെ വിലക്കയറ്റം പ്രതിസന്ധിയിലേക്കാണ് നയിച്ചിട്ടുള്ളത്. ലക്ഷക്കണക്കിനു തൊഴിലാളികള്‍ ജീവിതോപാധിക്കു ആശ്രയിക്കുന്ന മേഖലയാണിത്.
സംസ്ഥാന സെക്രട്ടറി പി. ഷാഹുല്‍ ഹമീദ്, ജില്ലാ പ്രസിഡന്റ് പ്രേംചന്ദ് വള്ളില്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി.വി.എ ഹിഫ്സു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.