വിഷക്കായ കഴിച്ച വിദ്യാർഥി ചികിത്സയിൽ
1573726
Monday, July 7, 2025 5:01 AM IST
താമരശേരി: വീടിനു സമീപത്തെ പറമ്പിൽ നിന്നും ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർഥി ചികിത്സയിൽ. താമരശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഒന്പതാം ക്ലാസ് വിദ്യാർഥിയായാണ് ചികിത്സയിലുള്ളത്.
വിദ്യാർഥിയെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചുണ്ട് തടിച്ചു വരികയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്നാണ് ചികിത്സ തേടിയത്.
കൂട്ടുകാർക്ക് ഒപ്പമാണ് കുട്ടി വിഷക്കായ കഴിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും രണ്ടു കുട്ടികൾ സമാന രീതിയിൽ വിഷക്കായ കഴിച്ച് താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കാഴ്ചയിൽ ഞാവൽ പഴത്തോട് സാമ്യമുള്ള കായ ആയതുകൊണ്ടാണ് കുട്ടികൾ വിഷക്കായ പറിച്ചുതിന്നാൻ ഇടയായത്.