കെ. കരുണാകരൻ അനുസ്മരണം നടത്തി
1573381
Sunday, July 6, 2025 5:26 AM IST
കോഴിക്കോട്: വളരെ എളിയ നിലയില്‍ ജീവിതം ആരംഭിച്ച് കഠിനാദ്ധ്വാനത്തിലൂടെ ഉന്നത സ്ഥാനങ്ങളിലെത്തിയ കെ. കരുണാകരന്റെ ജീവിതം രാഷ്ട്രീയ പ്രവര്ത്തകര്ക്ക്ഒരു പാഠപുസ്തകമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് അഭിപ്രായപ്പെട്ടു.
മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ 107-ാം ജന്മദിനത്തില് ഡിസിസി സംഘടിപ്പിച്ച ജന്മദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭരണമികവും ദീര്‍ഘവീക്ഷണവുമുള്ള ഭരണാധികാരിയെന്ന നിലയില്‍ കേരളത്തിന്റെ വികസനത്തിന് അദ്ദേഹം നല്കിയ സംഭാവനകള്‍ എക്കാലത്തും ഓര്‍മ്മിക്കപ്പെടും.
ഇന്ത്യയില്‍തന്നെ മുന്നണി രാഷ്ട്രീയം പരിചയമല്ലാത്ത കാലത്ത് കേരളത്തില്‍ ഐക്യജനാധിപത്യമുന്നണിക്ക് രൂപംകൊടുക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് കേരള രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായി. കേരളത്തിലെ കോണ്‍ഗ്രസിന്റെ എക്കാലത്തെയും ഒരേയൊരു ലീഡര്‍ കെ. കരുണാകനാണെന്ന് നിസ്സംശയം പറയാമെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെ. ജയന്ത്, അഡ്വ. പി.എം. നിയാസ്, യുഡിഎഫ് ജില്ലാ ചെയര്മാന് കെ. ബാലനാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.
കൂടരഞ്ഞി: മുൻ കേരള മുഖ്യമന്ത്രി കെ. കരുണാകരനെയും മുൻ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന രാജു താമരക്കുന്നേലിനെയും കൂടരഞ്ഞി മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുസ്മരിച്ചു. രാജ്യം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ഭീഷ്മാചാര്യനായിരുന്നു കെ. കരുണാകരനെന്ന് യോഗം ഉദ്ഘാടനം ചെയ്ത് ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് പാതിപ്പറമ്പിൽ പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് സണ്ണി പെരികിലം തറപ്പേൽ, സണ്ണി കിഴക്കാരക്കാട്ട്, പൗലോസ് താന്നി മുളയിൽ, ജോസ് പള്ളിക്കുന്നേൽ, ജിന്റോ പുഞ്ച തറപ്പേൽ, ജോസ് മലപ്രവനാൽ തുടങ്ങിയവർ പ്രസംഗിച്ചു.
താമരശേരി: പുതുപ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ അനുസ്മരണം നടത്തി. കോൺഗ്രസ് ഭവനിൽ ഡിസിസി നിർവാഹക സമിതി അംഗം പി.സി മാത്യു അനുസ്മരണം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാജേഷ് ജോസ് അധ്യക്ഷത വഹിച്ചു.
ബിജു താന്നിക്കാകുഴി, ദേവസ്യചൊള്ളാമഠം, അംബിക മംഗലത്ത്, ജോർജ് കുരുത്തോല, ബഷീർ പുഴങ്കര, ഷറഫു കല്ലടിക്കുന്ന്, നാസർ പുഴങ്കര, രതീഷ് പ്ലാപ്പറ്റ തുടങ്ങിയവർ പ്രസംഗിച്ചു.