തുരുത്തിമുക്ക് -കരിയാത്തുംപാറ റോഡ് ഉദ്ഘാടനം ചെയ്തു
1573379
Sunday, July 6, 2025 5:26 AM IST
കൂരാച്ചുണ്ട്: പഞ്ചായത്ത് അഞ്ച്, ആറ് വാർഡുകൾ ഉൾപ്പെടുന്ന തുരുത്തിമുക്ക് - കരിയാത്തുംപാറ റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം റംസീന നരിക്കുനി നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. അമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഫണ്ടായ 30 ലക്ഷം രൂപ ചെലവഴിച്ചു കൊണ്ടാണ് റോഡ് നവീകരണ പ്രവർത്തി നടത്തിയത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിൻസി തോമസ്, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ഡാർലി ഏബ്രഹാം, സണ്ണി പുതിയകുന്നേൽ,
പഞ്ചായത്ത് അംഗങ്ങളായ അരുൺ ജോസ്, ജെസി ജോസഫ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് അഗസ്റ്റിൻ കാരക്കട, ജോസ് വെളിയത്ത് എന്നിവർ പ്രസംഗിച്ചു.