വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം
1573378
Sunday, July 6, 2025 5:26 AM IST
ചക്കിട്ടപാറ: ചക്കിട്ടപാറ സെന്റ് ആന്റണീസ് എൽപി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നാടൻ പാട്ട് കലാകാരനും ഫോക് ലോർ ഗവേഷകനുമായ അജീഷ് മുചുകുന്ന് നിർവഹിച്ചു.
സ്കൂൾ മാനേജർ ഫാ. പ്രിയേഷ് തേവടിയിൽ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ കെ.ജെ. റോയ്മോൻ, അധ്യാപകരായ അതുല്യ ജോർജ്, ഇ.പി. നുസ്റത്ത്, ആൽഫിൻ സി. ബാസ്റ്റ്യൻ, അലൻ റോയ്, അഖിൽ സജിമോൻ, ബിപിൻ ജോർജ്, വിദ്യാരംഗം കൺവീനർ ഇസ മരിയ ജിജോ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.