ഐസിഡിഎസ് സൂപ്പർവൈസർക്ക് യാത്രയയപ്പ് നൽകി
1573738
Monday, July 7, 2025 5:15 AM IST
മുക്കം: അഞ്ച് വർഷത്തെ സേവനത്തിന് ശേഷം കൊടിയത്തൂർ പഞ്ചായത്തിൽ നിന്നും മറ്റൊരു പഞ്ചായത്തിലേക്ക് സ്ഥലം മാറിപ്പോവുന്ന ജനകീയ ഐസിഡിഎസ് സൂപ്പർവൈസർ പി.കെ. ലിസക്ക് പരിവാർ കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി യാത്രയയപ്പ് നൽകി.
കൊടിയത്തൂർ പാലിയേറ്റീവ് ഭവനിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ ഉപഹാരം നൽകി. പി.എം. നാസർ അധ്യക്ഷത വഹിച്ചു. ഭിന്നശേഷി വിദ്യാർഥികളുടെ അമ്മമാരുടെ ആദരവും ചടങ്ങിൽ നടന്നു.
മുക്കം പ്രസ് ക്ലബ് പ്രസിഡന്റ് സി. ഫസൽ ബാബു, ടി.കെ. ജാഫർ,അബ്ദുൽ അസീസ് കാരക്കുറ്റി, മുഹമ്മദ് സൈഗോൺ, കരീം പൊലുകുന്നത്ത്, മുഹമ്മദ്,ബഷീർ കണ്ടങ്ങൾ, ബാബു, സെലീന, ആയിഷ ഹന്ന, സജിന തുടങ്ങിയവർ പ്രസംഗിച്ചു.