യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് പോലീസിന്റെ പിടിയില്‍
1573727
Monday, July 7, 2025 5:01 AM IST
കോഴിക്കോട്: യുവതിയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റിലായി. കണ്ണൂര്‍ മയ്യില്‍ സ്വദേശി പാലകുന്ന് വീട്ടില്‍ പ്രണവി (31) നെയാണ് കോഴിക്കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞമാസം 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഇരിക്കൂര്‍ സ്വദേശിനിയായ യുവതിയെ കോഴിക്കോട് റെയില്‍വെ സ്റ്റേഷന് അടുത്തുള്ള അപ്സര റസിഡന്‍സിയിലെ ഒന്നാം നിലയിലെ റൂമില്‍വച്ച് ഇയാള്‍ ലൈംഗിക ഉദ്ദേശത്തോട് കൂടി വിവസ്ത്രയാക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പ്രതിക്ക് എതിരേ കണ്ണൂര്‍ ജില്ലയില്‍ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചതിനും നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി ഒന്നേ മുക്കാല്‍ പവന്റെ ബ്രേസ്ലറ്റും 55000 രൂപ തട്ടിയെടുത്തതിനും കേസുകളുണ്ട്.