ഗ്രാമീണബാങ്കുകളെ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക: എം.കെ. രാഘവൻ
1573740
Monday, July 7, 2025 5:15 AM IST
കോഴിക്കോട്: ഗ്രാമീണ ബാങ്കുകളെ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കങ്ങളിൽ നിന്നും കേന്ദ്ര -സംസ്ഥാന സർക്കാരുകൾ പിന്തിരിയണമെന്ന് എം.കെ. രാഘവൻ എംപി ആവശ്യപ്പെട്ടു.
കേരള ഗ്രാമീണ ബാങ്ക് സ്റ്റാഫ് അസോസിയേഷന്റെയും ഓഫീസർസ് കോൺഗ്രസിന്റെയും കോഴിക്കോട് - വയനാട് സംയുക്ത മേഖല സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത പാർലിമെന്റ് സമ്മേളനത്തിൽ ഈ വിഷയം ഉന്നയിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഒന്പതിനു നടക്കുന്ന കേന്ദ്ര ട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കാനാവശ്യമായ പ്രചരണ പ്രവർത്തനങ്ങളിൽ സംഘടനകൾ സജീവമാകുമെന്ന് ഭാരവാഹികൾ പറഞ്ഞു.
ബാങ്കിൽ വർഷങ്ങളായി ജോലി ചെയ്യുന്ന താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, മികച്ച സേവനങ്ങൾ ഇടപാടുകാർക്കു നൽകുന്നതിനാവശ്യമായ ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു പ്രക്ഷോഭ പരിപാടികൾക്ക് തുടക്കമിടും.
യോഗത്തിൽ പ്രവീൺ കുമാർ അധ്യക്ഷനായി. എഎഎൻടിയുസി ജില്ലാപ്രസിഡന്റ് കെ. രാജീവ്, അഭിജിത്ത്, ജയകൃഷ്ണൻ, സോമൻ, അതുൽ, പ്രബിത എന്നിവർ പ്രസംഗിച്ചു.
സംഘടനയുടെ ഭാരവാഹികളായി എൻ. പ്രവീൺകുമാർ (പ്രസിഡന്റ്), കെ.എസ്. അനൂപ് (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്ത്.