വീട്ടുമുറ്റത്തെ ചന്ദനമരം മുറിച്ച് കടത്തി
1588070
Sunday, August 31, 2025 5:19 AM IST
കുറ്റ്യാടി: 25 വർഷം പഴക്കമുള്ള ചന്ദനമരം മോഷണം പോയി. കക്കട്ടിൽ സഹകരണ ബാങ്കിനു സമീപത്തുള്ള ചട്ടിപറമ്പത്ത് ഷാജുവിന്റെ വീട്ടുമുറ്റത്തു നിന്നുമാണ് വ്യാഴാഴ്ച രാത്രി ചന്ദനമരം മുറിച്ചു കടത്തിയത്. ആറ് മാസം മുൻപ് ചന്ദനം കച്ചവടം ചെയ്യാനായി വീട്ടിൽ ആളുകൾ വന്നിരുന്നതായി ഷാജു പറഞ്ഞു.
ഏകദേശം അറുപതിനായിരത്തോളം രൂപ വിലമതിക്കുന്ന തടി മരമാണ് യന്ത്രവാളുപയോഗിച്ച് മുറിച്ചു കടത്തിയത്. രാവിലെ ഉണർന്നപ്പോഴാണ് മരം കടത്തിയത് വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. കുറ്റ്യാടി പോലീസിൽ പരാതി നൽകി.