കാട്ടുപന്നി ആക്രമണം രൂക്ഷം : കാട്ടു പന്നി ആക്രമണത്തിൽ യുവാവിന് പരിക്ക്
1587598
Friday, August 29, 2025 5:15 AM IST
നാദാപുരം: അരൂർ നടേമ്മലിൽ വീണ്ടും കാട്ടു പന്നി ആക്രമണത്തിൽ യുവാവിന് പരിക്ക്. അരൂർ നടേമ്മലിലെ പൂവന്റവിട റിഫാദിനെ (22) യാണ് കാട്ടു പന്നി ആക്രമിച്ചത്. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. രാത്രി വീട്ടിലേക്ക് ബൈക്കിൽ പോകുന്നതിനിടയിൽ അരൂർ നടേമ്മൽ തൈക്കണ്ടി മുക്ക് -കുയ്യടി മുക്ക് റോഡിൽ വച്ചാണ് പന്നി ആക്രമിച്ചത്.
ഈ പ്രദേശത്ത് തന്നെ നിരവധി പേർക്ക് നേരത്തെ കാട്ട് പന്നി ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ബാംഗ്ലൂരിൽ ബിരുദാനന്തര വിദ്യാർഥിയാണ് റിഫാദ്. നിരവധി തവണ പഞ്ചായത്തിൽ പരാതിപ്പെട്ടിട്ടും നടപടികളുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ഏറെ കാലമായി അരൂർ കല്ലുമ്പുറം ഹരിത വയൽ, കല്ലുമ്പുറം, പെരുമുണ്ടച്ചേരി ഭാഗങ്ങളിൽ നിരവധി പേരുടെ കൃഷി നശിപ്പിച്ചിട്ടുണ്ട്.
കായപ്പനിച്ചിയിലെ രശ്മി കുമാരന്റെ നിരവധി വാഴകൾ കാട്ടു പന്നി നശിപ്പിച്ച ു . വര്‍ഷങ്ങളായി വാഴകൃഷി ചെയ്യുന്ന കുമാരന്റെ നിരവധി വാഴകള്‍ വെള്ളം കയറി നശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാട്ടുപന്നികള്‍ കൂടി കൃഷിനശിപ്പിക്കാൻ തുടങ്ങിയത്. കുലക്കാറായ 50 ലേറെ വാഴകളാണ് പന്നികള്‍ നശിപ്പിച്ചത്.