സ്റ്റെല്ലാ മാരിസിൽ ഓണാഘോഷം
1587606
Friday, August 29, 2025 5:15 AM IST
കൂടരഞ്ഞി: സ്റ്റെല്ലാ മാരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഓണാഘോഷം വിവിധ കലാപരിപാടികളോടെ നടത്തി. തകൃതോണം എന്ന പേരിൽ നടന്ന പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. തോമസ് വലിയപറമ്പൻ ഓണ സന്ദേശം നൽകി.
ചടങ്ങിൽ സ്റ്റെല്ലാ മാരിസ് ബോർഡിംഗ് സ്കൂൾ ചെയർമാൻ ഡെന്നീസ് ജോസ്, ചെയർപേഴ്സൺ സീന, സിസ്റ്റർ മേരി, ആൽവിയ മെറിൻ സിജോ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെയും അധ്യാപകരുടെയും വിവിധ കലാപരിപാടികൾ നടന്നു.