ട്രെയിൻ ഇടിച്ച് വയോധികൻ മരിച്ചു
1587956
Saturday, August 30, 2025 10:17 PM IST
കൊയിലാണ്ടി: ട്രെയിൻ ഇടിച്ച് വയോധികൻ മരിച്ചു. വിയ്യൂർ വഴി പോക്ക് കുനിയിൽ അരീക്കൽ താഴ കുഞ്ഞിരാമനാണ് (67) ആണ് മരിച്ചത്.
ആനക്കുളം റെയിൽവേ ട്രാക്കിൽ 10.50ന് റെയിൽ മുറിച്ച് കടക്കവെ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഏറനാട് എക്സ്പ്രസ് ഇടിക്കുകയായിരുന്നു.
ഭാര്യ: ശോഭ. മക്കൾ: ബിന്ദു, ബിനിത. മരുമക്കൾ: അനീഷ്, വിനീഷ്. സഹോദരങ്ങൾ: രാജൻ, ശിവൻ, ഗീത.