പുലി സാന്നിധ്യം പ്രദേശവാസികൾക്ക് സംരക്ഷണം നൽകണമെന്ന്
1587603
Friday, August 29, 2025 5:15 AM IST
കോടഞ്ചേരി: ചെമ്പുകടവിൽ പുലിയുടെ സാന്നിധ്യം സിസിടിവിയിൽ വ്യക്തമായിട്ടും വനംവകുപ്പ് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി പ്രദേശത്ത് അഗ്നിവലയം തീർത്തു.
പ്രദേശവാസികൾ ഭീതിയിലാണെന്നും പുലി മലയോര മേഖലയിൽ നിരന്തരം പ്രത്യക്ഷപ്പെട്ടിട്ടും വനം വകുപ്പ് ഇരുട്ടിൽ തപ്പുകയാണെന്ന് കർഷക കോൺഗ്രസ് നേതാക്കൾ പറഞ്ഞു. പ്രതിഷേധ അഗ്നി വലയം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വിൻസെന്റ് വടക്കേമുറിയിൽ ഉദ്ഘാടനം ചെയ്തു.
കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാബു അവണ്ണൂർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിമാരായ ജിജി എലുവാലുങ്കൽ, ബേബി കോട്ടപ്പള്ളി,
ബേബി കളപ്പുര, ബേബിച്ചൻ വട്ടുകുന്നേൽ, ബിജു ഓത്തിക്കൽ, ബാലകൃഷ്ണൻ തീകുന്നേൽ, ജോർജ് പുത്തൻപുര, ജെയിംസ് അഴകത്ത് എന്നിവർ പ്രസംഗിച്ചു.