വോളണ്ടിയേഴ്സിന് പരിശീലനം നൽകി
1587863
Saturday, August 30, 2025 5:27 AM IST
കോടഞ്ചേരി: അമീബിക്ക് മസ്തിഷ്ക ജ്വര ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ മാസ് ക്ലോറിനേഷൻ പ്രോഗ്രാമിന്റെ ഭാഗമായി പഞ്ചായത്തിലെ ആശാപ്രവർത്തകർക്കും സന്നദ്ധ പ്രവർത്തകർക്കും പരിശീലനം നൽകി.
പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി ഉദ്ഘാടനം നിർവഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. കെ. ഹസീന അധ്യക്ഷത വഹിച്ചു.കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് പരിശീലനം നൽകിയത്.
എച്ച്ഐമാരായ ജോബി ജോസഫ്, ദിൽജിന എന്നിവർ വിഷയം അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല അസീസ്, വാർഡ് മെമ്പർമാരായ വാസുദേവൻ ഞാറ്റുകാലായിൽ, സൂസൻ കോഴപ്ലാക്കൽ, വനജ വിജയൻ, ബിന്ദു ജോർജ് എന്നിവർ പ്രസംഗിച്ചു.