ഹോം ഷോപ്പ് പദ്ധതി: 15ാം വാര്‍ഷികാഘോഷത്തിന് തുടക്കം
1588076
Sunday, August 31, 2025 5:25 AM IST
കോഴിക്കോട്: ഹോം ഷോപ്പ് പദ്ധതിയുടെ പതിനഞ്ചാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് തുടക്കമായി. ബാലുശേരി ഗ്രീന്‍ അരീന ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ടി.പി. രാമകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
കെ.എം. സച്ചിന് ദേവ് എംഎല്‍എ സമ്മാനദാനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് അധ്യക്ഷത വഹിച്ചു. 700 ഓളം ഹോം ഷോപ്പ് അംഗങ്ങള്‍ പരിപാടിയുടെ ഭാഗമായി.
കലാപരിപാടികള്‍, അവാര്‍ഡ് വിതരണം തുടങ്ങിയ പരിപാടിയുടെ ഭാഗമായി നടന്നു. ഹോംഷോപ്പ് പദ്ധതിയില്‍ മികച്ച പഞ്ചായത്തായി തെരഞ്ഞെടുത്ത മണിയൂര്‍ പഞ്ചായത്തിനുള്ള പുരസ്കാരം കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശില്‍ നിന്ന് പ്രസിഡന്റ് ടി.കെ. അഷറഫ് ഏറ്റുവാങ്ങി.
ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോണ്സണ്, സ്ഥിരം സമിതി അധ്യക്ഷ ലിസി മാളിയേക്കല്‍, കുടുംബശ്രീ ജില്ലാ മിഷന് കോ - ഓര്‍ഡിനേറ്റര്‍ പി.സി. കവിത, ജില്ലാ പ്രോഗ്രാം മാനേജര്‍ നീതു, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.