തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം; വാഹനങ്ങൾ പാർക്ക് ചെയ്യാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തി
1588061
Sunday, August 31, 2025 5:04 AM IST
ആനക്കാംപൊയിൽ: ആനക്കാംപൊയിൽ- കള്ളാടി- മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനത്തിന്റെ ഭാഗമായി ചടങ്ങിന് എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
ഒഫീഷ്യൽ വാഹനങ്ങൾ: സെന്റ് മേരീസ് പള്ളിക്ക് മുൻവശത്തുള്ള മൈതാനം. മാധ്യമപ്രവർത്തകരുടെയും മീഡിയ വാഹനങ്ങളുടെയും പാർക്കിംഗ്: സ്റ്റേജിന് സമീപത്തുള്ള സെന്റ് മേരീസ് പാരിഷ് ഹാളിന്റെ പാർക്കിംഗ് ഏരിയ.
മുച്ചക്ര / നാല് ചക്ര വാഹനങ്ങൾ: ആളുകളെ ചെറുശേരി റോഡിൽ ഇറക്കിവിട്ട ശേഷം സ്കൂളിന്റെ ഗ്രൗണ്ടിൽ പാർക്ക് ചെയ്യാം.
ഇരുചക്ര വാഹനങ്ങൾ: ആനക്കാംപൊയിൽ ഗവ. എൽപി സ്കൂൾ ഗ്രൗണ്ട്.
ബസുകൾ: ആനക്കാംപൊയിൽ സെന്റ് മേരീസ് ഷോപ്പിംഗ് കോംപ്ലക്സിൽ ആളുകളെ ഇറക്കിയ ശേഷം മുത്തപ്പൻപ്പുഴ - കണ്ടപ്പംചാൽ റോഡിൽ ഒരു വശത്തായി പാർക്ക് ചെയ്യണം.
വാഹനഗതാഗതം നിയന്ത്രിക്കാനായി നൂറോളം വോളണ്ടിയർമാരെയും പോലീസിനെയും നിയോഗിച്ചിട്ടുണ്ട്.