കെഎസ്ആര്‍ടിസി ബസ് സര്‍വീസിന് എതിരല്ലെന്ന് എഐടിയുസി
1588075
Sunday, August 31, 2025 5:25 AM IST
കോഴിക്കോട്: റെയില്‍വേ സ്േറ്റഷനില്‍ നിന്ന് രാത്രികാലത്ത് ബാലുശേരിയിലേക്കു കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നടത്തുന്നതിനു എഐടിയുസി ഓട്ടോ സെക്ഷന്‍ എതിരല്ലെന്ന് സെക്രട്ടറി എന്‍. പി കോയട്ടി. ബസ് ആരും തടഞ്ഞിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ബാലുശേരിയിലേക്ക് സര്‍വീസ് ആരംഭിച്ച ബസ് കഴിഞ്ഞ ദിവസം ഒരു വിഭാഗം ഓട്ടോ തൊഴിലാളികള്‍ ബസ് തടഞ്ഞ സാഹചര്യത്തിലാണ് യൂണിയന്റെ നിലപാട് വ്യക്തമാക്കിയത്.
നഗരത്തില്‍ ഓട്ടോറിക്ഷകള്‍ക്ക് ജോലിയില്ലാത്ത അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. 4337 സിസി ഓട്ടോറിക്ഷകള്‍ക്ക് പുറമെ ഹരിത ട്രിബൂണലുകളുടെ പേര് പറഞ്ഞ് വീണ്ടും 3000 സിസി പെര്‍മിറ്റുകള്‍ നല്കി.രാത്രിയില്‍ ഓട്ടോ സര്‍വ്വീസിനായി ഓറഞ്ച് സിസി പെര്‍മ്മിറ്റുകളും നല്കി. മൊത്തം 7500- ല്‍ പരം പെര്‍മിറ്റുകളിലായി പകലിലും രാത്രിയിലുമായി ഒന്‍പതിനായിരത്തോളം ഓട്ടോറിക്ഷകള്‍ സിറ്റിയില്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.
രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ നട്ടോട്ടം ഓടുകയാണ് തൊഴിലാളികള്‍. ഓട്ടോ തൊഴിലാളികളുടെ പ്രയാസങ്ങളും പ്രതിസന്ധികളും മനസിലാക്കാതെ സച്ചിന്ദേവ്എംഎല്എയുടെ മുന്‍കൈയില്‍ കൈകൊണ്ട ഈ പൊതുനന്മ ആയിരക്കണക്കിന് കുടുംബാംഗങ്ങളെ പട്ടിണിക്കിട്ട് ആകുമ്പോള്‍ ഉണ്ടാവുന്ന ആശങ്ക തൊഴിലാളികള്‍ക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സ്വര്‍ണം പണയം വച്ചും പലതരത്തിലുള്ള വായ്പകള്‍ എടുത്തുമാണ് മിക്കവരും ഓട്ടോറിക്ഷകള്‍ വാങ്ങിയിട്ടുള്ളത്. നഗരത്തില്‍ തക്കതായ പാര്‍ക്കിംഗ് സംവിധാനം ഈ ഓട്ടോകള്ക്കില്ല. പലയിടത്ത് നിര്‍ത്തി സര്‍വ്വീസ് ചെയ്യുമ്പോള്‍ പുറകില്‍ പോലീസ് വന്നത് ഓട്ടോയുടെ ഫോട്ടോ എടുത്ത് അനധികൃത പാര്‍ക്കിംഗ് പേര് പറഞ്ഞ് 500 തൊട്ട് 1000 രൂപവരെ പിഴ ഈടാക്കുന്നു.
മാത്രമല്ല ഓട്ടോ കമ്പനികള്‍ മെയിന്റനന്‍സിന്റെ പേരില്‍ വലിയ തുക ഈടാക്കുന്നുമുണ്ട്. ബാങ്ക് അടവ് മുടങ്ങാതിരിക്കാനാണ് രാത്രി കാലങ്ങളില്‍ ജോലി ചെയ്തു മുന്നോട്ട് പോകുന്നത്. സര്‍ക്കാര്‍ ഒന്‍പതിനായിരത്തോളം വരുന്ന ഓട്ടോ തൊഴിലാളികളുടെ കുടുംബത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഓട്ടോ ഡ്രൈവേഴ്സ് കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി ഗതാഗത മന്ത്രി ഗണേഷ് കുമാറിനും സച്ചിന് ദേവ് എംഎല്‍എക്കും കത്ത് നല്‍കിയിട്ടുണ്ട്.