"മദേർസ് ഈവ്' മഹാ സംഗമം നടത്തി
1587605
Friday, August 29, 2025 5:15 AM IST
കട്ടിപ്പാറ: കട്ടിപ്പാറ തിരുകുടുംബ ദേവാലയത്തിൽ ഇടവകയിലെ അമ്മമാരുടെ മഹാസംഗമം "മദേർസ് ഈവ്' നടത്തി. സിഒഡി ഡയറക്ടർ ഫാ. സായ് പാറൻകുളങ്ങര ഉദ്ഘാടനം ചെയ്തു. ഫാ. മിൽട്ടൺ മുളങ്ങശേരി, സിസ്റ്റർ വിമല, സിസ്റ്റർ ലിൻസ, കെ.യു. ബെസി, ജിൻസി തോമസ്, സുനി മേൽവെട്ടം, ബിന്ദു നാലൊന്നുകാട്ടിൽ, ജിജി കൊഴുവനാൽ എന്നിവർ പ്രസംഗിച്ചു.
മാത്യു ഇമ്മാനുവൽ മേൽവെട്ടം ക്ലാസുകൾ നയിച്ചു. ട്രസ്റ്റിമാർ, കുടുംബ യൂണിറ്റ് സെക്രട്ടറിമാർ, മാതൃവേദി എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.