വാഹനം ഫ്ലാഗ് ഓഫ് ചെയ്തു
1587857
Saturday, August 30, 2025 5:26 AM IST
താമരശേരി: ഹെൽത്ത് കെയർ ഫൗണ്ടേഷൻ ബഹറൈൻ, ജിദ്ദ പ്രവാസികളുടെ കൂട്ടായ്മയിൽ കാരുണ്യതീരത്തിലെ ഭിന്നശേഷിക്കാർക്കും കമ്മ്യൂണിറ്റി ക്ലിനിക്കിലെ രോഗികൾക്കും യാത്ര സൗകര്യം വിപുലീകരിക്കുന്നതിനായി ഒരുക്കിയ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ജില്ലാ പോലീസ് മേധാവി (വടകര റൂറൽ) കെ.ഇ. ബൈജു നിർവഹിച്ചു.
ഹെൽത്ത് കെയർ ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് കെ. അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു. കട്ടിപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സന്തോഷ്, വേൾഡ് മലയാളി കൗൺസിൽ മലബാർ പ്രൊവിൻസ് ചെയർമാൻ കെ.പി.യു. അലി, ഷിയാസ് കൊടുവള്ളി, സകരിയ പൂനത്ത്, നിജിൽ, റഊഫ് അവേലം, മുജീബ് അവേലം തുടങ്ങിയവർ പ്രസംഗിച്ചു.
ഹെൽത്ത് കെയർ ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ. ബഷീർ പൂനൂർ ഉപഹാര സമർപ്പണം നടത്തി.