വോട്ട് അധികാർയാത്രക്ക് പിന്തുണ; യുഡിഎഫ് നൈറ്റ് മാർച്ച് നടത്തി
1587602
Friday, August 29, 2025 5:15 AM IST
പേരാമ്പ്ര: ജനാധിപത്യ സംരക്ഷണത്തിനും രാജ്യത്തെ ജനങ്ങളുടെ വോട്ട് അവകാശത്തിനുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തുന്ന വോട്ട് അധികാർ യാത്രക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് യുഡിഎഫ് ജില്ലാ കമ്മിറ്റി പേരാമ്പ്രയിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.
കല്ലോട് ബൈപാസ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് പേരാമ്പ്ര ബസ്റ്റ് സ്റ്റാൻഡിൽ സമാപിച്ചു. ഷാഫി പറമ്പിൽ എംപിയുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്. നൂറുകണക്കിന് പ്രവർത്തകർ നൈറ്റ് മാർച്ചിൽ പങ്കാളികളായി. യുഡിഎഫ് ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ,
കൺവീനർ അഹമ്മദ് പുന്നക്കൽ, അഡ്വ. പ്രവീൺ കുമാർ, പാറക്കൽ അബ്ദുള്ള, സൂപ്പി നരിക്കാട്ടേരി, സത്യൻ കടിയങ്ങാട്, ടി.കെ. ഇബ്രാഹിം, ടി.പി. ചന്ദ്രൻ, കെ.എ. ജോസൂട്ടി, മുനീർ എരവത്ത്, രാജൻ മരുതേരി, കെ.കെ. വിനോദൻ, പി.കെ. രാഗേഷ്, ടി.കെ.എ. ലത്തീഫ്, സുരേഷ് വാളൂർ, എം.കെ.സി. കുട്ട്യാലി, എസ്. സുനന്ദ് എന്നിവർ നേതൃത്വം നൽകി.