ചങ്ങരോത്ത് കാട്ടുപന്നി ശല്യം രൂക്ഷം
1587601
Friday, August 29, 2025 5:15 AM IST
ചങ്ങരോത്ത്: ചങ്ങരോത്ത് കാട്ടുപന്നി ശല്യം രൂക്ഷം. വലിയപറമ്പ് കോഴിക്കുന്നമ്മൽ വിനോദന്റെ കൃഷിയിടത്തിൽ കാട്ടുപന്നിയിറങ്ങി കൃഷി നശിപ്പിച്ചു. നട്ടു പരിപാലിക്കുന്ന വാഴ അടക്കമുള്ളവയാണ് തകർത്തത്.
വർഷങ്ങളായി മേഖലയിലെ ജനങ്ങൾ അനുഭവിക്കുന്ന വന്യമൃഗ ശല്യത്തിന് ഒരു നടപടിയും ഗ്രാമപഞ്ചായത്തോ, കൃഷി-വനം വകുപ്പോ എടുക്കുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. ഒരു രൂപ പോലും നഷ്ടപരിഹാരമായി കർഷകന് ഇവിടെ ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.