സമൂഹ വിവാഹം 30 ന്
1587608
Friday, August 29, 2025 5:17 AM IST
കോഴിക്കോട്: യൂത്ത് മുന്നേറ്റം ചാരിറ്റി കൂട്ടായ്മ കമ്മറ്റിയുടെ നേതൃത്വത്തില്‍ മതഭേദമന്യേ പാവപ്പെട്ട ഏഴ് യുവതി-യുവാക്കളുടെ വിവാഹം നടത്തുന്നു.
എല്ലാ ചെലവുകളും വഹിച്ചാണ് വിവാഹം. 30 ന് വൈകുന്നേരം നാലിന് വയനാട് റോഡ് മൂഴിക്കല്‍ ബസാറിന് സമീപം പ്രത്യേകം സജ്ജീകരിച്ച നഗരിയിലാണ് വിവാഹമെന്ന് സംഘാടകര്‍ വാര്‍ത്താസേമ്മളനത്തില്‍ അറിയിച്ചു.
2000 കുടുംബങ്ങള്‍ അടക്കം 6000 പേര് ചടങ്ങിനെത്തും. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. ചെയര്മാന് ആഷിക് ചെലവൂര്‍, ജന. കണ്‍വീനര്‍ നവാസ് മൂഴിക്കല്‍, രക്ഷാധികാരി അബ്ദുള്‍ അസീസ് ഷാള്‍, എം കെ അബ്ദുല്ലത്തീഫ്, റഹീം പള്ളിത്താഴം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.