ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി
1587854
Saturday, August 30, 2025 5:26 AM IST
കൂരാച്ചുണ്ട്: പഞ്ചായത്ത് 2025 - 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കല്ലാനോട് ഏഴാം വാർഡിൽ ഉദയ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. അമ്മദ് നിർവഹിച്ചു. വാർഡ് മെമ്പർ സിമിലി ബിജു അധ്യക്ഷത വഹിച്ചു. യോഗത്തിൽ കൂരാച്ചുണ്ട് കൃഷി ഓഫീസർ പി.പി. രാജി പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.
വാർഡ് പഞ്ചായത്തംഗം അരുൺ ജോസ്, സിഡിഎസ് ചെയർപേഴ്സൺ കാർത്തിക വിജയൻ, സിഡിഎസ് മെമ്പർ സിനി ജിനോ, കൃഷി അസിസ്റ്റന്റ് ടി.വി. പ്രബിത, ഉദയ കുടുംബശ്രീ അംഗങ്ങളായ ബബിതാ ബാലകൃഷ്ണൻ, നബീസ കളത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.