ലോറിയിടിച്ച് ബസ് യാത്രക്കാരന് പരിക്ക്
1588072
Sunday, August 31, 2025 5:19 AM IST
കൊയിലാണ്ടി: സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരന് ലോറിയിടിച്ച് പരിക്ക്.
കൊയിലാണ്ടി പരപ്പിൽ വളപ്പിൽ അഷ്റഫിനാണ് പരിക്കേറ്റത്. കോഴിക്കോട് നിന്നും കുടുംബസമേതം വരുകയായിരുന്ന അഷ്റഫ് ബസിന്റെ സൈഡിലിരിക്കവെ ലോറിയിടിക്കുകയായിരുന്നു. കോരപ്പുഴ പാലം കഴിഞ്ഞ ഉടനെയായിരുന്നു സംഭവം.
തുടർന്ന് കോഴിക്കോട് നിന്നും നാദാപുരം പെരിങ്ങത്തൂരിലേക്ക് പോവുകയായിരുന്ന മസാഫി ബസിലെ ജീവനക്കാർ ബസ് കൊയിലാണ്ടി സ്റ്റാൻഡിൽ നിർത്താതെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെക്ക് എത്തിച്ചു. അഷറഫിന്റെ കൈക്കാണ് പരിക്കേറ്റത്. ഇടിച്ച ലോറി നിർത്താതെ പോയി.