വടകര നഗരസഭയിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
1588078
Sunday, August 31, 2025 5:25 AM IST
വടകര: ഗുരുതരമായ ക്രമക്കേടുകൾ നടത്തിയെന്ന ആരോപണത്തെ തുടർന്ന് വടകര നഗരസഭയിലെ രണ്ട് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.
അസിസ്റ്റന്റ് എൻജിനീയർ വി. അജിത് കുമാർ, രണ്ടാം ഗ്രേഡ് ഓവർസീയർ പി.പി. അനിഷ എന്നിവരെയാണ് 1960 ലെ കേരള സിവിൽ സർവീസ് (തരംതിരിയ്ക്കലും നിയന്ത്രണവും അപ്പീലും) ചട്ടം 10 പ്രകാരം എൽഎസ്ജിഡി പ്രിൻസിപ്പൽ ഡയറക്ടർ സസ്പെൻഡ് ചെയ്തത്.
വടകര നഗരസഭ എൻജിനീയറിംഗ് വിഭാഗത്തിൽ ക്രമക്കേടുകളും ചട്ടലംഘനങ്ങളും നടക്കുന്നതായി ആരോപിച്ച് സദ്ഭരണ മോണിറ്ററിംഗിന്റെ ഭാഗമായുള്ള വാട്സ്ആപ്പ് നമ്പറിൽ ലഭിച്ച പരാതിയുടെയും പൊതുജനങ്ങളിൽ നിന്നും ലഭിച്ച രഹസ്യവിവരത്തിന്റെയും അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയത്.
ഇതേ തുടർന്നാണ് രണ്ട് ഉദ്യോഗസ്ഥർക്കെതിരായ സസ്പെൻഷൻ നടപടി.